Tuesday, July 5, 2022

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം



 

 

 

 

 

 

 

 

 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി  

 വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ വിടവാങ്ങിയത്. കഥകളുടെ സുല്‍ത്താന്റെ 28-ാം ചരമ വാര്‍ഷിക ദിനാചരണം ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ ഇന്ന് നടക്കും.

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീര്‍ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം.

ബഷീറിന്റെ ഓർമ്മദിനത്തിൽ സ്കൂളിൽ സ്പെഷ്യൽ അസ്സംബ്ലി  നടത്തി,
സ്കൂൾ എച്ച്.എം അംബിക .കെ ബഷീർ അനുസ്മരണം നടത്തി.
കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ,തുടർന്ന് പുസ്തക പ്രദർശനവും നടത്തി.

Friday, July 1, 2022

മഴക്കാലപൂര്‍വ്വ ശുചീകരണം-ബോധവത്‌കരണം നടത്തി

 പകര്‍ച്ചവ്യാധി പ്രതിരോധത്തിനു കര്‍മ്മപരിപാടി

ഗവഃ ഹരിജൻ വെൽഫെയർ സ്കൂളിന്റെ നേതൃത്വത്തിൽ മഴക്കാലപൂര്‍വ്വ ശുചീകരണം-ബോധവത്‌കരണം നടത്തി .
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പബ്ലിക് ഹെൽത്ത് നേഴ്സിന്റെയും നേതൃത്വത്തിൽ ഗൃഹ സന്ദർശനവും നടത്തി.


 


 

 

 

 

 

 

 

 

 

 





 

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...