Tuesday, February 15, 2022

വായനച്ചങ്ങാത്തം ഉദ്ഘാടനം


ചുനങ്ങാട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്വതന്ത്ര വായനാ പോഷണ പരിപാടിയായ വായനച്ചങ്ങാത്തം സ്കൂൾ തല ഉദ്ഘാടനം ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 10.മണിക്ക്‌ ജി.എച്. ഡബ്ലിയു. എൽ. പി. സ്കൂളിൽ വെച്ച് നടന്നു . പ്രധാനാധ്യാപിക അംബിക. കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സീനത്ത് എ. ഐ അധ്യക്ഷത വഹിച്ചു. ബി. ആർ. സി ട്രൈനെർ വി. എം വെങ്കിടേശ്വരൻ മാസ്റ്റർ വായന ചെങ്ങാത്തം, ഉല്ലാസ ഗണിതം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ എടുത്തു. അമ്പലപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം. എം. ബിന്ദു ആശംസകൾ നേർന്നു. സ്കൂൾ പി. ടി. എ പ്രസിഡന്റ്‌  സുരേഷ്കുമാർ. വി. പി ആശംസകൾ നേർന്നു. സ്കൂൾ ലീഡർ എഫ്രേം ലൂക്ക്‌ വായനാരംഭദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിഖിൽ കൃഷ്ണ കഥാ വായന നടത്തി. സ്കൂൾ. എസ്. എം. സി ചെയർമാൻ സി. സി വേലായുധൻ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു പി. കെ നന്ദി പറഞ്ഞു. തുടർന്ന് പുസ്തകം പ്രദർശനവും നടത്തി. രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യത്തിൽ പരിപാടി നല്ല രീതിയിൽ  നടത്തി.

 


 

 

 

 

 

 

സ്വാഗതം:അംബിക. കെ( പ്രധാനാധ്യാപിക)

 


 






അധ്യക്ഷ:സീനത്ത് എ. ഐ(വാർഡ് മെമ്പർ)

 


 

 

 

 

 

 

 

 ഉദ്ഘാടനം:വി. എം വെങ്കിടേശ്വരൻ (ബി. ആർ. സി ട്രൈനെർ)

 

 


 

 

 

 

 

ആശംസ:എം. എം. ബിന്ദു (അമ്പലപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ)


 

 

 

 

 

 

വായനാരംഭദിന പ്രതിജ്ഞ:എഫ്രേം ലൂക്ക്‌ (സ്കൂൾ ലീഡർ)

 


 

 

 

 

 

 

കഥാ വായന:നിഖിൽ കൃഷ്ണ 

 


 

 

 

 

 

 

 

 

 

 നന്ദി:ബിന്ദു പി. കെ(സ്റ്റാഫ് സെക്രട്ടറി)

 

പുസ്തകം പ്രദർശനം


 







































No comments:

Post a Comment

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...