ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷപെടുത്തുക, കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാന്‍ ലഹരി ഒഴിവാക്കുക എന്ന ആഹ്വാനമാണ് ഇത്തവണത്തെ ലോക ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം.
നമുക്ക് വായന ലഹരിയാക്കാം
ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷപെടുത്തുക, കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാന്‍ ലഹരി ഒഴിവാക്കുക എന്ന ആഹ്വാനമാണ് ഇത്തവണത്തെ ലോക ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം.
നമുക്ക് വായന ലഹരിയാക്കാം
ഒറ്റപ്പാലം:-ഒറ്റപ്പാലം എൻ .എസ്സ് എസ്സ് കോളേജിലെ നാഷണൽ സർവീസ് സ്‌കീമിലെ
സാന്ദ്രയും രഞ്ജിത്തും പ്രതീപും നേതൃത്വം കൊടുക്കുന്ന യൂണിറ്റ് നമ്പർ 36-ലെയും 94 -ലെയും നാൽപ്പതിൽപ്പരം കൂട്ടുകാർ
കഴിഞ്ഞ മൂന്നു ദിവസമായി (16 -06 -2022 മുതൽ 18 -06 -2022 വരെ )ജി.എച്ച് .ഡബ്ലിയു.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ്സിനായുള്ള
ക്ലാസ്സുമുറി പെയിന്റ് അടിക്കുന്നതിനും ചിത്രം വരക്കുന്നതിനും സ്കൂൾ മുറ്റത്തു പൂന്തോട്ടം ഒരുക്കുന്നതിനും സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനും
നേതൃത്വം കൊടുത്തു.
സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ യൂണിറ്റ് നമ്പർ 36-ലെയും 94 -ലെയും കൂട്ടുകാർ ചേർന്ന്
ശേഖരിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സാന്ദ്രയും രഞ്ജിത്തും ചേർന്ന് സമർപ്പിച്ചു ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം
അംഗം എം. എം. ബിന്ദു പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറിക്കായി സമർപ്പിച്ച റാക്ക് സ്കൂൾ എച്ച്.എം അംബിക .കെ ഏറ്റുവാങ്ങി.
സേവനങ്ങൾക്കു പി.ടി.എ / എസ് .എം .സി അംഗങ്ങളുടെയും സ്റ്റാഫിന്റേയും രക്ഷിതാക്കളുടെയും പേരിലുള്ള നന്ദി
ചുനങ്ങാട് :- GhwIp സ്കൂളിൽ ഈ വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി .വിജയലക്ഷ്മി ടീച്ചർ പ്രകാശനം ചെയ്തു. IT ലാബ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശശികുമാർ നിർവഹിച്ചു. NSS കോളേജിലെ NSS യൂണിറ്റ് അംഗങ്ങൾ , എം.കൃഷ്ണദാസ് എന്നിവർ സ്കൂൾ ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങൾ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം അംഗം എം. എം. ബിന്ദു ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ വി. പി , സീനത്ത്.എ.ഐ , HM അംബിക. കെ , BRC ട്രെയ്നർ എ.പി.ശ്രീജ, അജി തോമസ് എന്നിവർ ആശംസകളർപ്പിച്ചു.
അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം :പി .വിജയലക്ഷ്മി ടീച്ചർ (അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്)
IT ലാബ് ഉദ്ഘാടനം:ടി.ശശികുമാർ( പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
നവീകരിച്ച ഐ .റ്റി ലാബ് / ലാംഗ്വേജ് ലാബ്
പുസ്തക സമർപ്പണം ഒറ്റപ്പാലം NSS കോളേജിലെ NSS യൂണിറ്റ് അംഗങ്ങൾ
പുസ്തകങ്ങൾ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം അംഗം എം. എം. ബിന്ദു ഏറ്റുവാങ്ങി
സ്വാഗതം :HM അംബിക. കെ
നന്ദി :അജി തോമസ് (എസ് .ആർ.ജി കൺവീനർ )
ഒറ്റപ്പാലം : ചുനങ്ങാട് ജി എച്ച്.ഡബ്ലിയു.എൽ.പി.സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒറ്റപ്പാലം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് കുട്ടികൾക്ക് , ബാഗ്, നോട്ട് പുസ്തകം, പേന , പെൻസിൽ , ടിഫിൻ ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ നൽകിയത്. സ്കൂൾ പ്രധാനധ്യാപിക കെ അംബിക ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി രാധാകൃഷ്ണൻ വൈസ് പ്രസിഡന്റ് KT ഷമീർ ബ്രാഞ്ച് മാനേജർ രജീഷ് എന്നിവരിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം അമ്പലപ്പാറ ഗ്രാമപഞ്ചായത് കസ്തൂർബാ വാർഡ് മെമ്പർ ശ്രീമതി:സീനത്ത് ഉദ്‌ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
ഉദ്‌ഘാടനം: ശ്രീമതി:സീനത്ത്(കസ്തൂർബാ വാർഡ് മെമ്പർ)
ആശംസകൾ :ശ്രീ സുധീർ (എസ്.എം.സി അംഗം )
അധ്യക്ഷൻ :ശ്രീ സുരേഷ് (പിടിഎ പ്രസിഡന്റ് )
ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...