Monday, July 8, 2019

മുഴുവൻ കുട്ടികൾക്കും സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങി

 


ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ മാനേജറും ജീവനക്കാരും ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിലെത്തുകയായിരുന്നു തുടർന്ന് മുഴുവൻ കുട്ടികൾക്കും സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങി.ഈ ഒരു പ്രവർത്തിയിലൂടെ വിവിധ സ്കോളർഷിപ്പുകൾക്കും ലംസംഗ്രാൻഡ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കുമായി മുഴുവൻ കുട്ടികൾക്കും  അക്കൗണ്ട് റെഡി .


പി.ടി.എ ജനറൽ ബോഡി നടന്നു


ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ചുനങ്ങാടിൽ 05-07-2019 നു  പി.ടി.എ ജനറൽ ബോഡി നടന്നു.പി.ടി.എ ജനറൽ ബോഡിയിൽ സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി.കെ.ഷൈലജ 2019 ജൂൺ മാസത്തെ കണക്കുകൾ അവതാരിപ്പിച്ചു.തുടർന്ന് സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ചു സംസാരിച്ചു.തുടർന്ന് നൂൺ ഫീഡിങ് ചുമതലയില്ല ബിന്ദു ടീച്ചർ ഉച്ചഭക്ഷണത്തിനു വിഭവ സമാഹരണത്തിന്റെ 
സാദ്ധ്യതകൾ ഷെയർ ചെയ്തു.
കുട്ടിക്കൂട്ടം പ്രവർത്തന പദ്ധതികൾ എസ്.ആർ.ജി  കൺവീനർ വിദ്യ ടീച്ചർ പങ്കുവച്ചു.സ്കൂളിന്റെ വാർത്താ ബ്ലോഗ് ആയ നല്ലവാർത്ത അജിതോമസ് മാഷ് രക്ഷതാക്കളെ പരിചയപ്പെടുത്തി.
തുടർന്ന് സ്കൂൾ പി.ടി.എ തെരഞ്ഞെടുപ്പ് നടന്നു ശ്രീ .വി.പി സുരേഷ്‌കുമാറിനെ  വീണ്ടും സ്കൂൾ പി.ടി.എ പ്രസിഡന്റ് ആയും ,നിഷ വൈസ്-പ്രസിഡന്റ് ആയി തെരെഞ്ഞെടുത്തു.മദർ പി.ടി.എ ,നൂൺ  ഫീഡിങ് കമ്മിറ്റി എന്നിവ രൂപീകരിച്ചു.വാർഡ് മെമ്പർ ശ്രീ:കെ.ശങ്കരനാരായണൻ  പുതിയ പി.ടി.എ കമ്മിറ്റിക്ക് ആശംസകൾ  അർപ്പിച്ചു സംസാരിച്ചു .

 

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...