Saturday, February 26, 2022

ശാസ്ത്രദിനാഘോഷം ഏവർക്കും സ്വാഗതം













പ്രിയ രക്ഷിതാക്കളെ ,

  കുട്ടികളുടെ പഠന കാര്യത്തിൽ ടീച്ചറുടെ അത്രയും സ്വാധീനംരക്ഷിതാക്കൾക്കും പ്രത്യേകിച്ച് അമ്മമാർക്ക്) ഉണ്ടെന്ന് ഈ കോവി ഡ് കാലത്ത് നാം മനസ്സിലാക്കി. സമഗ്ര ശിക്ഷ കേരളയുടെ ഉല്ലാസ ഗണിതം, ഗണിത വിജയം എന്നീ പദ്ധതികൾ ഗണിതപഠനം കളികളിലൂടെ രസകരമാക്കുന്നതിന് വേണ്ടിയാണ്. അതിന്റെ സാമഗ്രികൾ തിങ്കളാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് വിതരണം ചെയ്യുന്നു. വിശദീകരണവും അധ്യാപകർ നൽകുന്നതായിരിക്കും എല്ലാ രക്ഷിതാക്കളും സ്കൂളിൽ വന്ന് സാമഗ്രികൾ വാങ്ങുകയും അത് എങ്ങനെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കുകയും ചെയ്യണം. കുട്ടി ശാസ്ത്രജ്ഞരുടെ ശാസ്ത്ര പരീക്ഷണങ്ങളും ഉണ്ടായിരിക്കും.

Ambika K

H. MG HWLPS Chunangad 

Thursday, February 24, 2022

ശാസ്ത്രപരീക്ഷണങ്ങൾക്കു വേദിയാകുന്നു



 

 

 

 

 

 

 

 

 

 

 ഫെബ്രുവരി 28 2022 ,ദേശീയ ശാസ്ത്ര ദിനത്തിൽ ചുനങ്ങാട്  ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ശാസ്ത്ര പരീക്ഷണങ്ങൾക്കു വേദിയൊരുങ്ങുന്നു

ഡി.ആർ.ജി പരിശീലനം നടന്നു

 































ഡി.ആർ.ജി പരിശീലനം നടന്നു
ഷൊർണൂർ :ബി.ആർ.സി. ഷൊർണൂരിൽ വച്ച് ഇന്റർബെൽ മൂന്നാം ക്ലാസ്സിന്റെ ഡി.ആർ.ജി പരിശീലനം 24 -02 -2022 വ്യാഴാഴ്ച്ച 10 മുതൽ 4 വരെ നടന്നു.
ഡയറ്റ് ഫാക്കൽറ്റി നിഷ.സി വിഷയാവതരണം നടത്തി , ഷൊർണൂർ ബി.ആർ.സി.യിലെ വാസു മാഷ് ഡി.ആർ.ജി ഉദ്ഘാടനം ചെയ്തു .ശാസ്ത്ര പരീക്ഷണക്ലാസ്സുകൾക്ക് ശിവപ്രസാദ് പാലോട് നേതൃത്വം കൊടുത്തു . ക്ലാസ്സുകളിലുടനീളം ഡി.ആർ.ജി അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
തുടർന്ന് ഗണിതശാസ്ത്ര ബോധനവും പ്രശ്നാപഗ്രഥനവും എന്ന വിഷയത്തി ക്ലാസ്സുകളും ചർച്ചകളും നടന്നു ഡയറ്റ് ഫാക്കൽറ്റി നിഷ.സി നേതൃത്വം കൊടുത്തു.
ക്ലാസുകൾ വിലയിരുത്തി ഡി.ആർ.ജി അംഗങ്ങളായ അജിതോമസ് ,ശാലിനി .എം.കെ ,സലാഹുദീൻ എ.കെ ,ദേവകിക്കുട്ടി.പി ,ശബ്ന.കെ.പി എന്നിവർ സംസാരിച്ചു.

Monday, February 21, 2022

ഇന്ന് ലോക മാതൃഭാഷാദിനം

 










 

ലോക മാതൃഭാഷാദിനതോടനുബന്ധിച്ചു ജി.എച്ച്.ഡബ്ലിയു.എൽ.പി  സ്കൂൾ ചുനങ്ങാടിൽ
സ്കൂൾ അസംബ്ലിയിൽ  മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി.തുടർന്ന് കുട്ടികൾ അക്ഷര മരം നിർമ്മിച്ചു.

എൻ. എസ്സ്. എസ്സ് യൂണിറ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.




 

 

 

 

 

കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു
ചുനങ്ങാട് :ഒറ്റപ്പാലം എൽ. എസ്സ്.എൻ ജി. എച്ച് എസ്സ്. എസ്സ് ലെ എൻ. എസ്സ്. എസ്സ് യൂണിറ്റിന്റെ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി ചുനങ്ങാട് ജി. എച്ച്.ഡബ്ലിയു. എൽ. പി.സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ എൽ. എസ്സ്.എൻ ജി. എച്ച് എസ്സ്. എസ്സ് ലെ പ്രിൻസിപ്പാൾ സിസ്റ്റർ. സുധീര, സ്കൂൾ പ്രധാനധ്യാപിക അംബിക. കെ എന്നിവർ സംസാരിച്ചു.











 മലയാള മനോരമ 24-02-2022













 മാതൃഭൂമി 24-02-2022





 

ദേശാഭിമാനി 25 -02 -2022

Tuesday, February 15, 2022

വായനച്ചങ്ങാത്തം ഉദ്ഘാടനം


ചുനങ്ങാട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്വതന്ത്ര വായനാ പോഷണ പരിപാടിയായ വായനച്ചങ്ങാത്തം സ്കൂൾ തല ഉദ്ഘാടനം ഫെബ്രുവരി 15 ചൊവ്വാഴ്ച രാവിലെ 10.മണിക്ക്‌ ജി.എച്. ഡബ്ലിയു. എൽ. പി. സ്കൂളിൽ വെച്ച് നടന്നു . പ്രധാനാധ്യാപിക അംബിക. കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സീനത്ത് എ. ഐ അധ്യക്ഷത വഹിച്ചു. ബി. ആർ. സി ട്രൈനെർ വി. എം വെങ്കിടേശ്വരൻ മാസ്റ്റർ വായന ചെങ്ങാത്തം, ഉല്ലാസ ഗണിതം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ എടുത്തു. അമ്പലപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം. എം. ബിന്ദു ആശംസകൾ നേർന്നു. സ്കൂൾ പി. ടി. എ പ്രസിഡന്റ്‌  സുരേഷ്കുമാർ. വി. പി ആശംസകൾ നേർന്നു. സ്കൂൾ ലീഡർ എഫ്രേം ലൂക്ക്‌ വായനാരംഭദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിഖിൽ കൃഷ്ണ കഥാ വായന നടത്തി. സ്കൂൾ. എസ്. എം. സി ചെയർമാൻ സി. സി വേലായുധൻ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു പി. കെ നന്ദി പറഞ്ഞു. തുടർന്ന് പുസ്തകം പ്രദർശനവും നടത്തി. രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യത്തിൽ പരിപാടി നല്ല രീതിയിൽ  നടത്തി.

 


 

 

 

 

 

 

സ്വാഗതം:അംബിക. കെ( പ്രധാനാധ്യാപിക)

 


 






അധ്യക്ഷ:സീനത്ത് എ. ഐ(വാർഡ് മെമ്പർ)

 


 

 

 

 

 

 

 

 ഉദ്ഘാടനം:വി. എം വെങ്കിടേശ്വരൻ (ബി. ആർ. സി ട്രൈനെർ)

 

 


 

 

 

 

 

ആശംസ:എം. എം. ബിന്ദു (അമ്പലപ്പാറ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ)


 

 

 

 

 

 

വായനാരംഭദിന പ്രതിജ്ഞ:എഫ്രേം ലൂക്ക്‌ (സ്കൂൾ ലീഡർ)

 


 

 

 

 

 

 

കഥാ വായന:നിഖിൽ കൃഷ്ണ 

 


 

 

 

 

 

 

 

 

 

 നന്ദി:ബിന്ദു പി. കെ(സ്റ്റാഫ് സെക്രട്ടറി)

 

പുസ്തകം പ്രദർശനം


 







































Sunday, February 13, 2022

വായനച്ചങ്ങാത്തം' 15-02-2022ന് തുടക്കമാകുന്നു.

 





















ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വായനയിലും എഴുത്തിലുമുള്ള ശേഷികൾ വികസിപ്പിക്കുന്നതിനായി നടപ്പാക്കുന്ന ‘വായനച്ചങ്ങാത്തം' 15-02-2022ന്   തുടക്കമാകുന്നു.


ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...