Tuesday, May 31, 2022

സ്കൂൾ പ്രവേശനോത്സവം നാളെ

 













ചുനങ്ങാട്:സ്കൂളുകളിൽ  നാളെ പ്രവേശനോത്സവത്തിന്റെ ആദ്യ ബെല്ല് മുഴങ്ങും. കൊവിഡിന് പിന്നാലെ രണ്ടുവർഷമായി ജൂണിൽ സ്കൂളുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഓൺലൈനായി നടത്തിയിരുന്ന പ്രവേശനോത്സവം ഇത്തവണ ഓഫ്‌ലൈനായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. പഠിതാക്കളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം വിപുലമായി ആഘോഷിക്കും. നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം അമ്പലപ്പാറ ഗ്രാമപഞ്ചായത് കസ്തൂർബാ വാർഡ് മെമ്പർ ശ്രീമതി:സീനത്ത് ഉദ്‌ഘാടനം ചെയ്യും.

Tuesday, March 15, 2022

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു





2022 ഏപ്രിൽ 1 മുതൽ 5 വരെ ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിൽ വെച്ച് നടക്കുന്ന ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായ സഞ്ചരിക്കുന്ന സിനിമാവണ്ടി ചുനങ്ങാട് G.H.W.L.P സ്കൂളിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

പ്രധാന അധ്യാപിക    കെ. അംബിക  ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഡയലോഗ് ഫിലിം സൊസൈറ്റി പ്രവർത്തകൻ നിർമ്മൽ സിനിമകളെ പറ്റി സംസാരിച്ചു.
പരിപാടിയുടെ സംഘാടകനും സ്കൂളിലെ അധ്യാപകനുമായ അജി തോമസ് അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ എഫ്രേം ലൂക്ക് നന്ദി പറഞ്ഞു.


Monday, March 14, 2022

പി ടി എ യുടെയും , എസ്.എം.സി യുടെയും സംയുക്ത യോഗം മാർച്ച്‌ 16 ന്

 പ്രിയമുള്ളവരെ

   സ്കൂളിലെ പി ടി എ യുടെയും , എസ്.എം.സി യുടെയും സംയുക്ത യോഗം മാർച്ച്‌ 16 ന് (ബുധാൻ)ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.



                                          

Wednesday, March 9, 2022

ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം -ഷോർട്ട് ഫിലിം പ്രദർശനം ചുനങ്ങാട് ജി. എച്ച്. ഡബ്ലിയു. എൽ.പി സ്കൂളിൽ


 






























ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന സിനിമാവണ്ടി ചുനങ്ങാട്  ജി. എച്ച്. ഡബ്ലിയു. എൽ.പി സ്കൂളിൽ-14-03-2022 തിങ്കളാഴ്ച 11 മണിക്ക് ഷോർട്ട് ഫിലിം പ്രദർശനം

ബ്ലാക്ക് ബോർഡ് നിർമ്മിച്ചു


 

 

 

 

 

 

 

 


 

ചുനങ്ങാട് ജി.എച്ച്.ഡബ്ലിയൂ.എൽ.പി സ്കൂളിൽ
പ്രീ പ്രൈമറി ക്ലാസ്സിൽ ആവശ്യമായ ബ്ലാക്ക് ബോർഡ്
 സ്കൂൾ എസ്സ് .ആർ.ജി അംഗങ്ങളുടെ നേതൃത്വത്തിൽ
ലഭ്യമായ ഒഴിവു സമയങ്ങൾ ഉപയോഗിച്ച് ശ്രമദാനമായി നിർമ്മിച്ചു നൽകി
പ്രവർത്തങ്ങൾക്ക് സ്കൂൾ എച്ച് .എം കെ.അംബിക ,അദ്ധ്യാപകരായ അജിതോമസ്
ഷജീന.എം ,പ്രീപ്രൈമറി ടീച്ചർ അശ്വതി എന്നിവർ നേതൃത്വം കൊടുത്തു.

 

സ്മാർട്ട് ക്ലാസ്സുകൾ സജീവമായപ്പോൾ

 












ചുനങ്ങാട് ജി.എച്ച്.ഡബ്ലിയൂ.എൽ.പി സ്കൂളിൽ
ക്ലാസ്സുകളിൽ എല്ലാ അദ്ധ്യാപകരും ഒരു പഠനസഹായി എന്നോണം  സ്മാർട്ട് ക്ലാസ്സുകൾ സജീവമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്
നിലവിൽ ലഭ്യമായ ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കാനായി എല്ലാവരും
ശ്രമിക്കുന്നു.






Tuesday, March 8, 2022

സ്കൂളിലെ ഭക്ഷണമുറി :- ഒപ്പമിരുന്ന്‌ ഭക്ഷണം കഴിക്കുന്നത്തിനുള്ള ഇടം

 








 

 

 

സ്കൂളിലെ ഭക്ഷണമുറി ഒപ്പമിരുന്ന്‌ ഭക്ഷണം കഴിക്കുന്നത്തിനുള്ള ചെറിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.25 കുട്ടികൾക്ക് ഒരുസമയത് ഇരുന്നു ഭകഷണം കഴിക്കാൻ കഴിയും.

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...