Wednesday, June 8, 2022

പഠനോപകരണങ്ങൾ വിതരണം ചെയ്തു




ഒറ്റപ്പാലം : ചുനങ്ങാട് ജി എച്ച്.ഡബ്ലിയു.എൽ.പി.സ്കൂളിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒറ്റപ്പാലം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് കുട്ടികൾക്ക് , ബാഗ്, നോട്ട് പുസ്തകം, പേന , പെൻസിൽ , ടിഫിൻ ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ നൽകിയത്. സ്കൂൾ പ്രധാനധ്യാപിക കെ അംബിക ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി രാധാകൃഷ്ണൻ വൈസ് പ്രസിഡന്റ് KT ഷമീർ ബ്രാഞ്ച് മാനേജർ രജീഷ് എന്നിവരിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

 

Monday, June 6, 2022

പരിസ്ഥിതിദിനം 2022

 













 

 

'ഒരേയൊരു ഭൂമി'യെ സംരക്ഷിക്കാം: ലോക പരിസ്ഥിതി ദിനം 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീട്ടുവളപ്പിലും സ്കൂളിലും വൃക്ഷതൈകൾ നാട്ടു,
പോസ്റ്റർ നിർമാണം നടത്തി.
പരിസ്ഥിതിദിന ക്വിസ് നടത്തി.
വിജയികൾക്ക് സമ്മാനങ്ങൾ നൽകി.



 

 



Wednesday, June 1, 2022

സ്കൂൾ പ്രവേശനോത്സവം-2022

  നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം അമ്പലപ്പാറ ഗ്രാമപഞ്ചായത് കസ്തൂർബാ വാർഡ് മെമ്പർ ശ്രീമതി:സീനത്ത് ഉദ്‌ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.







 

 ഉദ്‌ഘാടനം: ശ്രീമതി:സീനത്ത്(കസ്തൂർബാ വാർഡ് മെമ്പർ)

 


 

 

 

 

 

 

 

ആശംസകൾ :ശ്രീ സുധീർ (എസ്.എം.സി അംഗം )

 


 

 

 

 

 

 

 

അധ്യക്ഷൻ :ശ്രീ സുരേഷ് (പിടിഎ പ്രസിഡന്റ് )

 




 










Tuesday, May 31, 2022

സ്കൂൾ പ്രവേശനോത്സവം നാളെ

 













ചുനങ്ങാട്:സ്കൂളുകളിൽ  നാളെ പ്രവേശനോത്സവത്തിന്റെ ആദ്യ ബെല്ല് മുഴങ്ങും. കൊവിഡിന് പിന്നാലെ രണ്ടുവർഷമായി ജൂണിൽ സ്കൂളുകൾ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഓൺലൈനായി നടത്തിയിരുന്ന പ്രവേശനോത്സവം ഇത്തവണ ഓഫ്‌ലൈനായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. പഠിതാക്കളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം വിപുലമായി ആഘോഷിക്കും. നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം അമ്പലപ്പാറ ഗ്രാമപഞ്ചായത് കസ്തൂർബാ വാർഡ് മെമ്പർ ശ്രീമതി:സീനത്ത് ഉദ്‌ഘാടനം ചെയ്യും.

Tuesday, March 15, 2022

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു





2022 ഏപ്രിൽ 1 മുതൽ 5 വരെ ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിൽ വെച്ച് നടക്കുന്ന ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായ സഞ്ചരിക്കുന്ന സിനിമാവണ്ടി ചുനങ്ങാട് G.H.W.L.P സ്കൂളിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

പ്രധാന അധ്യാപിക    കെ. അംബിക  ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഡയലോഗ് ഫിലിം സൊസൈറ്റി പ്രവർത്തകൻ നിർമ്മൽ സിനിമകളെ പറ്റി സംസാരിച്ചു.
പരിപാടിയുടെ സംഘാടകനും സ്കൂളിലെ അധ്യാപകനുമായ അജി തോമസ് അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ എഫ്രേം ലൂക്ക് നന്ദി പറഞ്ഞു.


Monday, March 14, 2022

പി ടി എ യുടെയും , എസ്.എം.സി യുടെയും സംയുക്ത യോഗം മാർച്ച്‌ 16 ന്

 പ്രിയമുള്ളവരെ

   സ്കൂളിലെ പി ടി എ യുടെയും , എസ്.എം.സി യുടെയും സംയുക്ത യോഗം മാർച്ച്‌ 16 ന് (ബുധാൻ)ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.



                                          

ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം

                 ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി    വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994...