2022 ഏപ്രിൽ 1 മുതൽ 5 വരെ ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിൽ വെച്ച് നടക്കുന്ന ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായ സഞ്ചരിക്കുന്ന സിനിമാവണ്ടി ചുനങ്ങാട് G.H.W.L.P സ്കൂളിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
പ്രധാന അധ്യാപിക കെ. അംബിക ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഡയലോഗ് ഫിലിം സൊസൈറ്റി പ്രവർത്തകൻ നിർമ്മൽ സിനിമകളെ പറ്റി സംസാരിച്ചു.
പരിപാടിയുടെ സംഘാടകനും സ്കൂളിലെ അധ്യാപകനുമായ അജി തോമസ് അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ എഫ്രേം ലൂക്ക് നന്ദി പറഞ്ഞു.
Tuesday, March 15, 2022
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
Monday, March 14, 2022
പി ടി എ യുടെയും , എസ്.എം.സി യുടെയും സംയുക്ത യോഗം മാർച്ച് 16 ന്
പ്രിയമുള്ളവരെ
സ്കൂളിലെ പി ടി എ യുടെയും , എസ്.എം.സി യുടെയും സംയുക്ത യോഗം മാർച്ച് 16 ന് (ബുധാൻ)ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.
Wednesday, March 9, 2022
ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം -ഷോർട്ട് ഫിലിം പ്രദർശനം ചുനങ്ങാട് ജി. എച്ച്. ഡബ്ലിയു. എൽ.പി സ്കൂളിൽ
ബ്ലാക്ക് ബോർഡ് നിർമ്മിച്ചു
ചുനങ്ങാട് ജി.എച്ച്.ഡബ്ലിയൂ.എൽ.പി സ്കൂളിൽ
പ്രീ പ്രൈമറി ക്ലാസ്സിൽ ആവശ്യമായ ബ്ലാക്ക് ബോർഡ്
സ്കൂൾ എസ്സ് .ആർ.ജി അംഗങ്ങളുടെ നേതൃത്വത്തിൽ
ലഭ്യമായ ഒഴിവു സമയങ്ങൾ ഉപയോഗിച്ച് ശ്രമദാനമായി നിർമ്മിച്ചു നൽകി
പ്രവർത്തങ്ങൾക്ക് സ്കൂൾ എച്ച് .എം കെ.അംബിക ,അദ്ധ്യാപകരായ അജിതോമസ്
ഷജീന.എം ,പ്രീപ്രൈമറി ടീച്ചർ അശ്വതി എന്നിവർ നേതൃത്വം കൊടുത്തു.
സ്മാർട്ട് ക്ലാസ്സുകൾ സജീവമായപ്പോൾ
ചുനങ്ങാട് ജി.എച്ച്.ഡബ്ലിയൂ.എൽ.പി സ്കൂളിൽ
ക്ലാസ്സുകളിൽ എല്ലാ അദ്ധ്യാപകരും ഒരു പഠനസഹായി എന്നോണം സ്മാർട്ട് ക്ലാസ്സുകൾ സജീവമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്
നിലവിൽ ലഭ്യമായ ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കാനായി എല്ലാവരും
ശ്രമിക്കുന്നു.
Tuesday, March 8, 2022
സ്കൂളിലെ ഭക്ഷണമുറി :- ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത്തിനുള്ള ഇടം
സ്കൂളിലെ ഭക്ഷണമുറി ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത്തിനുള്ള ചെറിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.25 കുട്ടികൾക്ക് ഒരുസമയത് ഇരുന്നു ഭകഷണം കഴിക്കാൻ കഴിയും.
പുസ്തകച്ചുമർ ഒരുക്കി
വായനച്ചങ്ങാത്തം പരിപാടിയുടെ ഭാഗമായി ചുനങ്ങാട് ജി.എച്ച്.ഡബ്ലിയു .എൽ.പി സ്കൂളിൽ പുസ്തകച്ചുമർ ഒരുക്കി
കുട്ടികളിൽ സ്വതന്ത്ര വായന പരിപോഷിപ്പിക്കാനാണ് ഈ പദ്ധതി.
Wednesday, March 2, 2022
കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രവർത്തനങ്ങൾക്ക് തുടക്കമായി
സ്കൂൾ എച്ച്. എം കെ. അംബിക കളിയുപകരണങ്ങൾ ഏറ്റുവാങ്ങുന്നു
ഒറ്റപ്പാലം:ഒറ്റപ്പാലം എൻ. എസ്സ്. എസ്സ് കോളേജിലെ എൻ. എസ്സ്. എസ്സ് യൂണിറ്റ് 36ന്റെ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രവർത്തനങ്ങൾക്ക് ചുനങ്ങാട് ജി. എച്ച്. ഡബ്ലിയു. എൽ. പി സ്കൂളിൽ തുടക്കമായി. ആദ്യ പ്രവർത്തനമായി സ്കൂളിലെ പ്രീ -പ്രൈമറി കുട്ടികളുമായി കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. സ്കൂൾ എച്ച്. എം കെ. അംബിക കളിയുപകരണങ്ങൾ ഏറ്റുവാങ്ങി.പ്രവർത്തങ്ങൾക്ക് എൻ. എസ്സ്. എസ്സ് വോളന്റയർ സെക്രട്ടറിമാരായ സാന്ദ്ര യു. വി, രഞ്ജിത്. കെ എന്നിവർ നേതൃത്വം കൊടുത്തു.
ദേശീയ ശാസ്ത്രദിനം ആചരിച്ചു
ഉദ്ഘാടനം:ശ്രീമതി കെ. അംബിക (സ്കൂൾ എച്ച്. എം )
സനൂഫ
സനദ്
ജൂലൈ 5: ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്മ ദിനം
ബഷീർ ദിന സ്പെഷ്യൽ അസ്സംബ്ലി വിശ്വ വിഖ്യാത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര് ഓര്മയായിട്ട് ഇന്നേക്ക് 28 വര്ഷം. 1994...

-
ഒറ്റപ്പാലം സബ്ജില്ല ശാസ്ത്ര ക്വിസ് മൂന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ എഫ്രായിം ലൂക്കിന്.. വിജയിക്ക് അഭിനന്ദനങ...
-
ക്രിസ്തുമസ് / പുതുവത്സര ആഘോഷിച്ചു. ചുനങ്ങാട് - ചുനങ്ങാട് ജി എച്ച്.ഡബ്ള്യു.എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്മസ് ട്രീയും, പുൽക്കൂട...
-
സ്കൂൾ എച്ച്. എം കെ. അംബിക കളിയുപകരണങ്ങൾ ഏറ്റുവാങ്ങുന്നു എൻ. എസ്സ്. ...